തിരുവനന്തപുരം: പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംയുക്ത സമിതി ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ.
ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നുവെന്നും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. രാജ്യത്തെ വിഭജിക്കുന്ന തരത്തില്‍ കേന്ദ്രം നീങ്ങുമ്പോള്‍ അതിനെതിരെ ജനകീയ പ്രതിരോധം ആവശ്യം ആണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഒരുവിഭാഗത്തെ മാത്രം അകറ്റി നിര്‍ത്തുന്നത് രാജ്യ സ്‌നേഹികളെ വേദനിപ്പിക്കുന്നതാണെന്നും എസ്ഡിപിഐ നേതൃത്വം പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ലംഘനമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ ക്രമസമാധാനം തകര്‍ത്തെന്നും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.ഹര്‍ത്താലിന് എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തവും പിന്തുണയുമുണ്ടാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
ഹര്‍ത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്, സമസ്ത, എപി വിഭാഗം സുന്നികള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചിണ്ട്.ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും
അതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്.
Post Your Comments