Latest NewsNewsIndia

ഉടൻ മോചിപ്പിക്കില്ല; ജമ്മു കശ്മീര്‍ നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ട് തടങ്കല്‍ വീണ്ടും നീട്ടി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നേതാവ് ഫറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ഫറൂഖ് അബ്ദുള്ളയുടെ വീട്ട് തടങ്കല്‍ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നിലവിൽ തടങ്കല്‍ കാലാവധി നീട്ടിയിരിക്കുന്നത്. സബ് ജയിലായി പ്രഖ്യാപിച്ചിരിക്കുന്ന വസതിയില്‍ ഇതോടെ മൂന്ന് മാസത്തേക്ക് കൂടി അബ്ദുള്ള തുടരേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ദേശീയ സുരക്ഷാ ചട്ടത്തിന്റെ ഉപനിയമമായ പൊതു സുരക്ഷാ ചട്ടപ്രകാരമാണ് നേതാക്കളുടെ വീട്ടു തടങ്കല്‍ കാലാവധി നീട്ടിയിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയടക്കം മറ്റ് ചില നേതാക്കളുടെയും നിലവിലെ സ്ഥിതി അവലോകനം ചെയ്ത ശേഷം ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശക സമിതിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ALSO READ: പൗരത്വ ഭേദഗതി നിയമം അംഗീകരിച്ച്‌ മുന്നോട്ട് പോകണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഗുപ്കാര്‍ റോഡിലുള്ള സ്വവസതിയില്‍ വീട്ടു തടങ്കലില്‍ കഴിയുകയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള. ഫാറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളും ചില വിഘടനവാദി നേതാക്കളും ഓഗസ്റ്റ് 5 മുതല്‍ വീട്ടു തടങ്കലില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button