മുംബൈ: സവര്‍ക്കര്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചായ സല്‍ക്കാരത്തില്‍ ബിജെപി പങ്കെടുക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദപരാമർശം. റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്നായിരുന്നു രാഹുൽ വ്യക്തമാക്കിയത്.
Post Your Comments