സുല്‍ത്താന്‍ ബത്തേരി:സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കൈമാറി. മന്ത്രി എകെ ബാലന്‍ ഷഹലയുടെ വീട്ടിലെത്തിയാണ് പത്ത് ലക്ഷം രൂപ നൽകിയത്. നവംബര്‍ 20ന് വൈകീട്ടാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് അധ്യാപകർ ചികിത്സ നൽകാൻ തയ്യാറാകാത്തത് മൂലമാണ് മരണം സംഭവിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
Post Your Comments