റാന്നി: പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടിക വര്ഗക്കാര്ക്കുളള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി യോഗ്യതയുളള പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 20,000 രൂപ ഓണറേറിയം അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അടിയ, പണിയ, പ്രാക്തന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
ജില്ലയില്‍ നിയമനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയില്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ജാതി, വാര്‍ഷിക വരുമാനം എന്നിവ രേഖപ്പെടുത്തി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത യോഗ്യതയുളള പട്ടിക വര്‍ഗക്കാരെ ലഭിക്കാതെ വന്നാല്‍ ഇതര വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളളവരെയും (എം.എസ്.ഡബ്ല്യൂ) നിയമിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. ഫോണ്‍ : 04735 221044, 04735 227703, 9496070349.
Post Your Comments