KeralaLatest NewsNewsIndia

ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്

41 ദിവസം കഠിനവ്രതമെടുത്ത് എന്റെ അച്ഛന്‍ രഹസ്യമായി ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല

സന്നിധാനം: ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. യുവതികള്‍ക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമല്ലോയെന്നും യേശുദാസ് വ്യക്തമാക്കി. യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതുകൊണ്ടല്ലെന്നും യേശുദാസ് കൂട്ടിച്ചേർത്തു. ചെന്നൈയിലെ ഒരു പരിപാടിയിലാണ് യേശുദാസ് നിലപാട് വ്യക്തമാക്കിയത്.

. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് സൂര്യ ഫെസ്റ്റിവലില്‍ അദേഹം നേരത്തെ പറഞ്ഞിരുന്നു. സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ: ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

41 ദിവസം കഠിനവ്രതമെടുത്ത് എന്റെ അച്ഛന്‍ രഹസ്യമായി ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button