KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നിലവിൽ കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും, കേസ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ശബരിമലയിൽ യുവതികൾക്ക് പോകാൻ പോലീസ് സുരക്ഷ നൽകേണ്ടെന്നും കോടതി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം അതി വൈകാരികമായ വിഷയമാണെന്നും, ക്ഷേത്രത്തിൽ ശാന്തിയും, സമാധാനവും വേണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ALSO READ: ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിയുടെയും രഹനാ ഫാത്തിമയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിയത്. ശബരിമലയില്‍ ദര്‍ശനത്തിന് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമന്നാണ് രഹനാ ഫാത്തിമ സുപ്രീകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button