Latest NewsNews

രാജ്യതലസ്ഥാനത്ത് സമരം അക്രമാസക്തമായി : സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം ഡല്‍ഹിയില്‍ അക്രമാസക്തമായി.
സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. ഡല്‍ഹിയില്‍ ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്. നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. സുഖദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്‌ല വിഹാര്‍, ഷഹീന്‍ ബാഘ് സ്റ്റേഷനുകളാണ് അടച്ചത്. പൊലീസ് ക്യാമ്പസിനുള്ളില്‍ അടക്കം കടന്നുകൂടി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസിന്റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും രംഗത്തെത്തി.

Read Also : പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

പൊലീസ് ക്യാമ്പസില്‍ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചതെന്നും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പൊലീസ് മര്‍ദ്ദിച്ചെന്നും സര്‍വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമദ് ഖാന്‍ പറഞ്ഞു. . പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികള്‍ എല്ലാം സ്വീകരിക്കുമെന്നും അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button