കായംകുളം: അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്‍റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ധനുഷ് ദേവാണ്(10) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനുള്ളിലെ കുളിമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയില്‍ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സജിതയാണ് ധനുഷിന്റെ മാതാവ്. സഹോദരന്‍ കാശിദേവ്.
Post Your Comments