മുംബൈ: മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കടുത്ത വിമർശനവുമായി കോൺഗ്രസിന്റെ സഖ്യക്സക്ഷിയായ ശിവസേന.’പണ്ഡിറ്റ് നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍ വീര്‍ സവര്‍ക്കറെ അപമാനിക്കാന്‍ പാടില്ല. കാര്യം മനസിലാകുന്നവര്‍ക്ക്ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു’ -ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെല്‍ നേതാവ് അമിത് മാളവ്യ നേരത്തെ ചോദിച്ചിരുന്നു. തുടര്‍ന്നാണ് ശിവസേന മറുപടി നല്‍കിയിരിക്കുന്നത്.
‘വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രക്കും രാജ്യത്തിനാകെയും ദൈവമാണ്. ദേശാഭിമാനത്തോടു കൂടി മാത്രമേ അദ്ദേഹത്തിന്‍റെ പേര് ഉച്ചരിക്കാവൂ. നെഹ്റുവിനെയും ഗാന്ധിയെയും പോലെ രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനായി ജീവിതം മാറ്റിവെച്ച മഹാനാണ് സവര്‍ക്കര്‍. അദ്ദേഹം തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടയാളാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല’ -മറ്റൊരു ട്വീറ്റില്‍ സഞ്ജയ് റാവുത്ത് പറഞ്ഞു.
സവർക്കറെ അപമാനിക്കരുത്, രാഹുലിനെതിരെ പ്രതിഷേധവുമായി ശിവസേന
അതേസമയം മഹാരാഷ്ട്ര സഖ്യത്തിലെ ആദ്യ വെടി പൊട്ടിയെന്ന് ബിജെപി പരിഹസിച്ചു. ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു പാർട്ടികൾക്ക് ഒന്നിച്ചു അധിക കാലം പോകാൻ കഴിയില്ലെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസിന്റെ മുസ്ളീം പ്രീണന രാഷ്ട്രീയത്തെ ശിവസേന എങ്ങനെ സ്വീകരിക്കുമെന്നാണ് ഇവരുടെ ചോദ്യം.
Post Your Comments