KeralaLatest NewsNews

ശബരിമല റോപ് വേയുടെ ദിശ മാറ്റുന്നു

പത്തനംതിട്ട: ശബരിമല റോപ് വേയുടെ ദിശ മാറ്റുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ആക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ സര്‍വേ നടത്തിയ ശേഷം ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമലയുടെ അടിസ്ഥാന താവളം നിലയ്ക്കല്‍ ആയതാണ് മാറ്റത്തിന് കാരണമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

Read also: ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

സന്നിധാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണശാലകള്‍, വഴിപാടുകള്‍ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനാണ് ഇത്തരത്തിലൊരു പദ്ധതി. പമ്പയില്‍ എത്താതെ നിലയ്ക്കലില്‍ നിന്ന് അട്ടത്തോടു വഴി മാളികപ്പുറത്ത് എത്തുന്നതാണ് പുതിയ രൂപ രേഖ. പുതിയ പദ്ധതി പ്രകകാരം റോപ് വേയുടെ ദൂരം 4.8 കിലോമീറ്ററാകും. നിലയ്ക്കലില്‍ വെയര്‍ ഹൗസ് നിര്‍മ്മിച്ചാല്‍ സാധനങ്ങള്‍ സംരംഭിക്കുന്നതും ഇത് എളുപ്പമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button