ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. താന്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്ന് രാംലീല മൈതാനിയില്‍ പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ അദ്ദേഹം പറഞ്ഞു.
Read Also : റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍
നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു. ‘ഞാന്‍ പറഞ്ഞത് എന്താണെന്നു വിശദീകരിക്കാം. പ്രധാനമന്ത്രി എപ്പോഴും മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. എന്നാല്‍ പത്രം തുറക്കുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പകരം ബലാത്സംഗ വാര്‍ത്തകളാണു കാണുന്നത്.’ -രാഹുല്‍ വ്യക്തമാക്കി.
ജമ്മു കാഷ്മീരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും നിന്നു കത്തുകയാണ്. മോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്. അധികാരത്തില്‍ തുടരാന്‍ മോദി എന്തും ചെയ്യുമെന്ന അവസ്ഥയാണെന്നും മരിച്ചാലും മാപ്പ് പറയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Post Your Comments