ന്യൂഡല്‍ഹി: വയനാട് എം പി രാഹുല്‍ ഗാന്ധി നടത്തിയ സ്ത്രീകളുടെ അന്തസിനെ മറന്നു കൊണ്ടുള്ള റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അത്യന്തം ലജ്ജാകരമാണെന്ന് നിര്‍മ്മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. സ്ത്രീകളെ കുറിച്ചും അവരുടെ അന്തസിനെ കുറിച്ചുമാണ് നാം സംസാരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സ്ത്രീകളുടെ അന്തസ് മറന്നു കൊണ്ട് സംസാരിച്ചത് അപലപനീയമായ കാര്യമാണെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രചാരണ റാലിക്കിടെയാണ് ജാര്‍ഖണ്ഡില്‍ രാഹുല്‍ റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വനിതാ കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം പാര്‍ലമെന്റിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പീഡനത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Post Your Comments