ന്യൂഡല്‍ഹി: സമ്പദ്‌വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി.ഡി.പി വളര്‍ച്ചയെ നേട്ടത്തിലേറ്റാന്‍ മന്ത്രാലയം സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമ്പോഴാണ് ധനമന്ത്രിയും മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൃഷ്‌ണമൂര്‍ത്തി സുബ്രഹ്മണ്യനും ചേർന്ന് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി കുടിശിക ഉടന്‍ വീട്ടുമെന്നും ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്തുന്ന കാര്യത്തിൽ തന്റെ ഓഫീസ് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറയുകയുണ്ടായി.
ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. നിരക്കുയര്‍ത്തുമെന്ന് സംബന്ധിച്ച് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്നാണ് അവർ വ്യക്തമാക്കിയത്. അതേസമയം മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം വിളവ് നശിച്ചതാണ് ഉള്ളി വില പരിധിവിട്ടുയരാന്‍ കാരണം. വില കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments