ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെ ധോണി ആരാധര്‍ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ ധോണി കളിച്ചേക്കുമെന്നാണ് പുതിയ വിവരം. വിവരം പുറത്ത് വിട്ടതാകട്ടെ വിന്‍ഡീസ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരവുമായ ഡ്വെയ്ന്‍ ബ്രാവോ. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാത്തിടത്തോേളം കാലം അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ക്രിക്കറ്റിന് പുറത്തുള്ള ഒരു കാര്യവും അദ്ദേഹത്തെ സ്വാധീനിക്കാറില്ലെന്നും ബ്രാവോ പറയുന്നു. സ്വന്തം കഴിവുകളില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം ധോണിയില്‍ നിന്നാണ് പഠിച്ചതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് സെമിഫൈനലില്‍ കളിച്ച ശേഷം ഇന്ത്യന്‍ ടീമില്‍നിന്ന് താല്‍ക്കാലിക അവധിയിലായിരുന്നു എം.എസ്. ധോണി. ചെറുപ്പക്കാര്‍ക്കായി ധോണി വഴിമാറിക്കൊടുക്കണമെന്ന മുറവിളി പലഭാഗത്ത് നിന്ന് ഉയരുമ്പോഴാണ് അടുത്ത വര്‍ഷത്തെ ട്വന്റി 20 ക്യാപ്റ്റന്‍ കൂളെത്തുമെന്ന വിവരം ബ്രാവോ പുറത്ത് വിട്ടത്. വിക്കറ്റ് കീപ്പിങില്‍ പന്തിനും സഞ്ജുവിനും തിളങ്ങാനാകാത്തത് ധോണി ടീമിലേക്ക് വരാനുള്ള വഴിയൊരുക്കുന്നു. ഈ വര്‍ഷമാദ്യം ബംഗളുരുവില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 കളിച്ചത്.
Post Your Comments