KeralaLatest NewsNews

പ്രതിഷേധസൂചകമായി യാചകവേഷക്കാരനെ ഇറക്കി കെഎസ്ആർടിസി; കയ്യേറ്റം ചെയ്‌ത്‌ സിപിഎം

തിരുവനന്തപുരം: പ്രതിഷേധസൂചകമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് സംഘടന ഇറക്കിയ യാചകവേഷക്കാരൻ സിപിഎം സംഘടനയുടെ സമരപ്പന്തലിന് മുന്നിൽ ഭിക്ഷ ചോദിച്ച് ചെന്നതിനെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിൽ കയ്യേറ്റം. സമരപ്പന്തലിലിരുന്ന ടിഡിഎഫ് നേതാക്കളെ അസോസിയേഷൻ പ്രവർത്തകർ അതിക്രമിച്ച് കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. യാചക വേഷക്കാരൻ ഇടത് സമരപ്പന്തലിലെത്തി കൈ നീട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കെഎസ്ആർടിസിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പന്തൽ കെട്ടി സമരം നടത്തുന്ന വിവിധ സംഘടനകൾ തമ്മിലായിരുന്നു സംഘർഷം. ഇത് ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകനെയും ഇവർ വെറുതെ വിട്ടില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button