മസ്കറ്റ്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ മുന്നില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഉള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച വ്യാപാര വ്യവസായ സംഗമത്തിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉള്ള വ്യാപാര തോതില്‍ 6.7 % വര്‍ധനവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അദ്ധ്യക്ഷന്‍ യാഹ്യ സൈദ് അല്‍ ജബ്രിയാണ് ഇക്കാര്യം അറിയിച്ചത്.
2017 ഇല് ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര തോത് 4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. 2018 ഇല് ഇത് 6.7 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇരുമ്പ്,സ്റ്റീല്‍, സിമെന്റ്, വളം, കേബിള്‍ , കെമിക്കല്‍സ്, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
Post Your Comments