തൊടുപുഴ: ബംഗാള്‍ സ്വദേശിക്ക് പാസ്‌പോര്‍ട്ടിനായി ഇടപെട്ട് സിപിഎം വനിതാ കൗണ്‍സിലര്‍ ബിന്‍സി അലി കുരുക്കിലായി. ബംഗാള്‍ സ്വദേശിയായ സദ്ദാം ഷെയ്ഖിനെ പരിചയമുണ്ടെന്നും പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസില്‍ ബിന്‍സി കത്തുനല്‍കിയിരുന്നു. ഈ കത്തിനെ കുറിച്ചാണിപ്പോള്‍ അന്വേഷണം നടക്കുന്നത്. ബിന്‍സി അലിക്കെതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
സദ്ദാം ഷെയ്ഖിനെ പരിചയം ഉണ്ടെന്ന് കാണിച്ച് ബിന്‍സി തന്നെയാണ് പാസ്‌പോര്‍ട്ടിനായി സാക്ഷ്യ പത്രം നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ട് കൈമാറാനായി നല്‍കിയ മേല്‍വിലാസം ഇല്ലെന്ന് കണ്ടെത്തിയതോടെ ഇങ്ങനെ ഒരാള്‍ ഏഴാം വാര്‍ഡില്‍ താമസിക്കുന്നില്ലെന്ന് രേഖപ്പെടുത്തി പോസ്റ്റ് ഓഫീസ് അധികൃതര്‍ പാസ്‌പോര്‍ട്ട് മടക്കി. സദ്ദാമിനെ ജോലിക്കായി നിയോഗിച്ചയാള്‍ വീണ്ടും ബിന്‍സിയെ സമീപിക്കുകയും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സദ്ദാമിന് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി ബിന്‍സി വീണ്ടും അധികൃതരെ സമീപിച്ചതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. തൊടുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ് കൗണ്‍സിലറാണ് ബിന്‍സി.
Post Your Comments