കര്‍ണാടകത്തിന്റെ പുതിയ നടപടികളില്‍ ആശങ്കയുമായി അതിര്‍ത്തി ഗ്രാമങ്ങള്‍. വീട്ടുമുറ്റത്തെ മരം മുറിച്ചതിന് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമാണ് ദമ്പതികളെ അറസ്റ്റ് ചെയ്ത് തടവിലിട്ടത്. ഈ സംഭവം കണ്ണൂര്‍ കൂട്ടുപുഴയിലെ ആളുകള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
കേരളം അളന്ന് അതിര് സ്ഥാപിച്ച കുറ്റികള്‍ വ്യക്തമായി കാണാമായിരുന്നിട്ടും കേരളത്തിന്റെ ഭൂമിയില്‍ കടന്നായിരുന്നു കര്‍ണാടകത്തിന്റെ ഈ നടപടി. ഈ സ്ഥലത്ത് കൂടി അവകാശമുന്നയിച്ച് പുഴയുടെ പകുതി ഭാഗം കൂടി നേടാനുള്ള കര്‍ണാടകയുടെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. കര്‍ണാടകത്തിന്റെ ഈ നടപടി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
അതേ സമയം മരംമുറി നടന്നത് കേരളത്തിന്റെ ഭൂമിയിലാണെന്നും കര്‍ണ്ണാടകയ്ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി അറിയിയിച്ചിട്ടും ദമ്പതികള്‍ക്ക് നാല് ദിവസം ജാമ്യം നല്‍കിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണി തുടങ്ങി പകുതിയെത്തിയ ശേഷം കൂട്ടുപുഴ പാലം നിര്‍മ്മാണം നിലച്ചതും കര്‍ണാടക വനംവകുപ്പിന്റെ കടുംപിടുത്തം മൂലമായിരുന്നു. ഇപ്പോള്‍ പാലം പണി പുനരാരംഭിക്കാന്‍ നിലവില്‍ ഇരുസര്‍ക്കാരുകളും ധാരണയായിട്ടുണ്ട്.
Post Your Comments