Latest NewsIndia

‘മമതയ്ക്ക് തടയാനാവില്ല’ :പൗ​ര​ത്വ ബി​ല്ലിനെതിരെ കൂടുതൽ അക്രമം നടത്തുന്ന ബം​ഗാ​ളി​ല്‍ ആ​ദ്യം അത് ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ചാ​ണ് മ​മ​ത​യു​ടെ ആ​ശ​ങ്ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ല്‍​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ത​ട​യാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ പലതും മമത ഗവണ്മെന്റിന്റെ പിന്തുണയോടെയാണെന്നും ബിജെപി ആരോപിച്ചു.വോ​ട്ട് ബാ​ങ്ക് ന​ഷ്ട​മാ​കു​മോ എ​ന്ന ഭീ​തി​യാ​ണ് മ​മ​ത​യു​ടെ എ​തി​ര്‍​പ്പി​നു പി​ന്നി​ല്‍. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ചാ​ണ് മ​മ​ത​യു​ടെ ആ​ശ​ങ്ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ​താ​ണെ​ങ്കി​ല്‍​പോ​ലും ഭേ​ദ​ഗ​തി നി​യ​മം ത​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യെ വി​ഭ​ജി​ക്കും. ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം സം​സ്ഥാ​ന​ത്തെ ഒ​രു വ്യ​ക്തി​ക്കു പോ​ലും രാ​ജ്യം വി​ടേ​ണ്ടി​വ​രി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതേസമയം പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദി​ല്‍ പ്ര​തിഷേധക്കാര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധം ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്രതിഷേധക്കാര്‍ ആക്രമിച്ചതായി റിപ്പോർട്ട് ഉണ്ട്.

‘ശിവസേന രാഹുലിന്റെ സവർക്കർ പരാമർശത്തിൽ പിന്തുണക്കുന്നത് കാത്തിരിക്കുന്നു ‘- ബിജെപി

മു​ര്‍​ഷി​ദാ​ബാ​ദി​ലെ ബെ​ല്‍​ദാ​ങ്ക റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ഓ​ഫീ​സും മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ചെറിയ കുട്ടികളും മറ്റുമാണ് അക്രമങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button