ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെ നിർണായകമായ പല ബില്ലുകളും പാസ്സാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 15 ബില്ലുകളുമാണ് പാസാക്കിയത്. രാജ്യസഭയില്‍ 105 നെതിരെ 125 വോട്ടുകള്‍ക്കാണ് പൗരത്യ ഭേദഗതി ബില്ല് പാസാക്കിയത്. ലോക്‌സഭയില്‍ 80 പേര്‍ ബില്ലിനെ പ്രതികൂലിച്ചപ്പോള്‍ 311 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
പുതിയ നിയമ പ്രകാരം 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ മതിയായ രേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും.
ALSO READ: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍
എസ്പിജി സുരക്ഷാ നിയമ ഭേദഗതി ബില്ല്, ആയുധ നിയമ ഭേദഗതി ബില്ല്, വ്യക്തിത്വ ഭേദഗതി ബില്ല്, ഡാറ്റാ സംരക്ഷണ ബില്ല്, എന്നിവയാണ് പാര്‍ലമെന്റ് പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകള്‍. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്ന ബില്ല്, ഇ- സിഗരറ്റ് നിരോധന ബില്ല് എന്നിവയാണ് ലോകസഭ പാസാക്കിയിട്ടുള്ള മറ്റ് പ്രധാന ബില്ലുകള്‍.
Post Your Comments