വില്ലുപുരം : മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ സയനൈഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ നടന്നത്. കടബാധ്യത മൂലം മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നു . അരുണ്‍, ഭാര്യ ശിവകാമി, ഇവരുടെ മക്കളായ പ്രിയദര്‍ശിനി (5), യുവ ശ്രീ (3), ഭാരതി (1) എന്നിവരാണ് മരിച്ചത്.
Read Also : വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയുടെ വ്യാജ പചരണം
സംഭവം ചിത്രീകരിച്ച് അരുണ്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തുവെന്ന് പൊലീസ് പറയുന്നു. ധാരാളം മൂന്നക്ക ലോട്ടറി ടിക്കറ്റ് വാങ്ങിയത് കാരണം താന്‍ വലിയ കടത്തില്‍ അകപ്പെട്ടുവെന്ന് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അരുണ്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സയനൈഡ് ഉള്ളില്‍ ചെന്നാണ് അഞ്ചു പേരും മരിച്ചിരിക്കുന്നത്.
വീഡിയോ ലഭിച്ചതിന് പിന്നാലെ സുഹൃത്തുക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് വീട്ടിലെത്തി അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടം മൃതദേഹങ്ങള്‍ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്
അരുണിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആളുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും അരുണ്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ കടം കൂടിയതോടെ അരുണ്‍ സ്ഥിരമായി ലോട്ടറി എടുക്കാന്‍ തുടങ്ങി. പക്ഷേ ഭാഗ്യം അരുണിനെ തുണച്ചില്ല. ഇതോടെയാണ്
Post Your Comments