ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും ജപ്പാനിലുമടക്കമുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകി. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി എന്നിവ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു ചേർത്തിട്ടുളളത്. ആരോഗ്യ വിദഗ്ധർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതിയംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ചൈന, ജപ്പാൻ, അമേരിക്ക, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുളളത്. അതേസമയം ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയിൽ 1103 പേർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. കൊവിഡ് മരണനിരക്ക് പന്ത്രണ്ടായി കുറഞ്ഞിട്ടുണ്ട്.
Post Your Comments