ന്യൂഡല്‍ഹി: ഒരു കോൺഗ്രസ് നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ‘റേപ് ഇന്‍ ഇന്ത്യ ‘എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിക്കുകയായിരുന്നു സമൃതി ഇറാനി. രാഹുല്‍ഗാന്ധി പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് സമൃതി ഇറാനി ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം നടന്നു. സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയ രാഹുല്‍ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
ALSO READ: വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ശക്തമായ പ്രതിഷേധം
ഇന്ത്യയിലെ സ്ത്രീകളെ മാനഭംഗത്തിനിരയാക്കണമെന്ന് ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ആഹ്വാനം ചെയ്യുന്നത്. ഇതാണോ ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശമെന്ന് സ്മൃതി ഇറാനി ചോദിച്ചു.
Post Your Comments