Latest NewsKeralaNews

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക് കുതിയ്ക്കുന്നു : കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക് കുതിയ്ക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്.

Read More : ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

43 കോടി രൂപ അപ്പം,അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. കാണിക്കയിലെ വരുമാനം 31 കോടിരൂപയാണ്. ബുധനാഴ്ച മാത്രം ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ കാണിക്കയിലെത്തി. ഏഴ് കോടിയുടെ നാണയങ്ങളാണ് എണ്ണിത്തീര്‍ക്കാനുള്ളത്.

നാണയങ്ങള്‍ തരംതിരിച്ച് എണ്ണിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ നാണയങ്ങള്‍ തൂക്കി മൂല്യം നിര്‍ണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണം..പ്രതിദിനം 60000 ഭക്തരാണ് ശബരിമല ദര്‍ശനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button