പാസ്‌വേഡുകള്‍ ഇനി ക്രോമിൽ സുരക്ഷിതം. പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനങ്ങൾ 79-ാം പതിപ്പിൽ ഉൾപ്പെടുത്തി. പാസ്‌വേഡ് മുന്നറിയിപ്പിനൊപ്പം സംരക്ഷണവും ക്രോമിലൂടെ ഗൂഗിള്‍ നല്‍കുന്നു. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കുക. സെറ്റിങ്സിലെ സിങ്ക് ആന്റ് ഗൂഗിള്‍ സര്‍വീസസിലുടെ പുതിയ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്.
Also read : സൈബർ ഇടങ്ങളിൽ സുരക്ഷിതരായിരിക്കു.. ആക്രമങ്ങളെ തടയാം; ക്യാമ്പയിനുമായി വിമൺ ഇൻ സിനിമ കളക്ടീവ്
അതേസമയം പുതിയ സംവിധാനത്തിനായി ഉപയോക്താക്കളെ നിരീക്ഷിക്കുമെങ്കിലും ലോഗിന്‍ ചെയ്യാനായി നല്‍കുന്ന വിവരങ്ങള്‍ നോക്കില്ലെന്നു ഗൂഗിൾ ഉറപ്പ് നൽകുന്നു. എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. യഥാര്‍ത്ഥ പാസ്‌വേഡുകള്‍ കാണാതെ എന്‍ക്രിപ്ഷന്‍ വിദ്യകള്‍ ഉപയോഗിച്ചാണ് പാസ്‌വേഡുകളുടെ ദുരുപയോഗം പരിശോധിക്കുക.
Post Your Comments