നിയാമേ: സൈനിക ക്യാന്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ആഫ്രിക്കൻ രാജ്യമായ നൈജറിൽ ടില്ലബെരി പ്രവിശ്യയിലെ പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 12 സൈനികർക്ക് പരിക്കേറ്റു. അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കു കൂടി നീട്ടണമെന്ന് സർക്കാർ അഭ്യർഥിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ബൊക്കൊ ഹറാം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മാലി, ബര്‍കിന ഫാസോ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമത്തില്‍ 12-ഓളം സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലൈ മാസത്തില്‍ നടന്ന രണ്ട് ആക്രമണങ്ങളിലായി 50-ഓളം സൈനികരാണ് കൊല്ലപ്പെട്ടത്.
Post Your Comments