ന്യൂഡല്‍ഹി: പെണ്‍കുട്ടികളോട് ആൺകുട്ടികൾ മോശമായി പെരുമാറാതിരിക്കാൻ പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ. സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന പ്രതിജ്ഞ ആണ്‍കുട്ടികളെ കൊണ്ടെടുപ്പിക്കാനാണ് പദ്ധതി. പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ലെന്ന്പ്രൈവറ്റ് സ്‌കൂളുകളിലെ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനാണ് ഞാനും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും തീരുമാനത്തിലെത്തിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറയുകയുണ്ടായി.
Read also: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ചു
ആണ്‍കുട്ടികളില്‍ ധാര്‍മ്മികതാ ബോധം വളര്‍ത്താന്‍ നാം ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തിന് അവരെ അനുവദിക്കരുത്. ഒരു കാരണവശാലും പെണ്‍കുട്ടികളോട് മോശമായി പെരുമാറരുതെന്ന് നാം അവരെ പഠിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയാണെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്ന് ആണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്ക് പറയാന്‍ കഴിയണമെന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.
Post Your Comments