Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsSaudi ArabiaNewsGulf

സൗദി ജയിലില്‍ വൻതീപിടിത്തം : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, 21 പേർക്ക് പരിക്കേറ്റു

റിയാദ് : സൗദി ജയിലില്‍ വൻതീപിടിത്തത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പ്രധാനപ്പെട്ട കേസുകളിലേതടക്കമുള്ള പ്രതികളെ തടവിലാക്കിയിരുന്ന റിയാദിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് തീപിടിത്തമുണ്ടായത്. 21 പേർക്ക് പരിക്കേറ്റു. ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്ത മു ണ്ടായത്. എന്നാൽ രാത്രി വൈകിയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അറിവായിട്ടില്ല.

Also read ; കൊടുങ്കാറ്റില്‍ ലാന്‍ഡ്‌ ചെയ്യുന്ന എമിറേറ്റ്സ് എയര്‍ബസ് എ-380 യുടെ വീഡിയോ വൈറല്‍: ശ്വാസമടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാകൂ

ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാ യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടർന്നില്ല. തടവുകാരെ ഉടൻ തന്നെ ഒഴിപ്പിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകുകയും ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അയ്യൂബ് ബിൻ ഹിജാബ് ബിൻ നഖീത്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button