Latest NewsNewsIndia

ഭാര്യക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍

എഴുത്തുകാരിയും നടിയും നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയുടെ നര്‍മ്മബോധവും നര്‍മ്മവും പേരുകേട്ടതാണ്. ഇപ്പോഴിതാ ഭര്‍ത്താവ് അക്ഷയ് കുമാര്‍ നല്‍കിയ ഒരു ‘വിലയേറിയ സമ്മാനം’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ചിരിയോടൊപ്പം അല്പം ചിന്തയ്ക്കും അവസരമൊരുക്കിയിരിക്കുകയാണ് സവാള കൊണ്ടുള്ള കമ്മൽ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് കുമാർ നൽകിയത്.

ഭർത്താവ് അക്ഷയ് കുമാർ നൽകിയ സവാള കമ്മലുകളുടെ ചിത്രം ട്വിങ്കിൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

കപിൽ ശർമ ഷോയിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ഈ സ്നേഹസമ്മാനം നൽകിയതെന്നും ട്വിങ്കിൾ പറയുന്നു. ” എന്റെ പങ്കാളി കപിൽ ശർമ ഷോയിൽ പെർഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോൾ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പർശിക്കുക,” ട്വിങ്കിൾ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. #onionearrings, #bestpresentaward എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B5-n4WOFwoh/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button