Latest NewsKeralaNews

കൂട്ടുകാരന്‍ പുഴയില്‍ മുങ്ങിത്താഴുന്നതും ജീവന്‍ പൊലിയുന്നതും കണ്ട് നടുങ്ങി; താനും മരിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ച അരുണിന്റെ മുന്‍പിലേക്ക് ആ നാലുപേരെത്തി

ചാലക്കുടി: കൂട്ടുകാരന്‍ പുഴയില്‍ മുങ്ങിത്താഴുന്നതും ജീവന്‍ പൊലിയുന്നതും കണ്ടതിന്റെ നടുക്കത്തിലാണ് അരുണ്‍. താനും മരിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ച അരുണിന്റെ മുന്‍പിലേക്ക് മാലാഖമാരെ പോലെയാണ് ആ നാലു സ്ത്രീകള്‍ എത്തിയത്. പുഴയുടെ തീരത്തു കൂടി നടക്കാനിറങ്ങിയതായിരുന്നു ചാലക്കുടി വെട്ടുകടവ് കാച്ചപ്പിള്ളി ഷാജുവിന്റെ ഭാര്യ ഷൈനിയും മുണ്ടന്‍ ന്‍മാണി പൗലോസിന്റെ ഭാര്യ ലൂസിയും പറനിലം വര്‍ഗീസിന്റെ ഭാര്യ ലില്ലിയും മേച്ചേരി പൗലോസിന്റെ ഭാര്യ മിനിയും. പെട്ടെന്നാണ് അരുണിന്റെ കരച്ചില്‍ കേട്ടത്. അരുണ്‍ ഒഴുകി തടയണയിലെ തകര്‍ന്ന ഷട്ടറിനിടയിലേക്കു വീണിരുന്നു.

അവിടേക്ക് ഓടിച്ചെന്ന ഇവര്‍ ഷൈനയുടേതും ലൂസിയുടേയും ഷാളുകള്‍ പിടിച്ചു കയറാനായി ഇട്ടു കൊടുക്കുകയായിരുന്നു. അതു വഴി വന്ന അയ്യപ്പഭക്തന്‍ മുണ്ട് അഴിച്ചു ഇട്ടുകൊടുക്കുയും ചെയ്തു. ഇവര്‍ അഞ്ചു പേരും ഒത്തുപിടിച്ചതോടെ അരുണിന്റെ ജീവന്‍ രക്ഷിക്കാനായി. കരയ്ക്കുകയറിയ അരുണ്‍ സുഹൃത്ത് ടിന്‍സനെ കുറിച്ച് ആവലാതി അറിയിച്ചെങ്കിലും ഇവര്‍ക്ക് രക്ഷിക്കാനായില്ല. അഗ്‌നിരക്ഷാന സേന മുങ്ങിയെടുക്കുമ്പോഴേയ്ക്കും ആ പ്രാണന്‍ നിലച്ചിരുന്നു. പുതുക്കാട് പ്രജോതി നികേതനിലെ വിദ്യാര്‍ഥിയാണ് അരുണ്‍. തല കുനിച്ച് ഇരുകൈകളും കൂപ്പി അഞ്ചു പേരെയും തൊഴുതു അരുണ്‍ നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button