വെള്ളിയാമറ്റം: ക്ലാസില്‍ അടുത്തിരുന്ന സുഹൃത്ത് ബഞ്ചിനുമുകളില്‍ കുത്തിപ്പിടിച്ച പെന്‍സില്‍ ശരീരത്തില്‍ തറച്ചുകയറി വിദ്യാര്‍ഥിക്ക് പരുക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെത്തി പരിശോധി ച്ചെങ്കിലും പെന്‍സില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലാണ് സംഭവം. 8-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം ഇരിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന സുഹൃത്ത് പെന്‍സില്‍ ബഞ്ചിനുമുകളില്‍ കുത്തിപ്പിടിക്കുകയായിരുന്നു.
പെട്ടെന്നു ബെഞ്ചിലേക്കിരുന്ന വിദ്യാര്‍ഥിയുടെ പിന്‍ഭാഗത്ത് പെന്‍സില്‍ തുളച്ചുകയറി. തുടര്‍ന്ന് മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കുട്ടിയെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെന്‍സില്‍ പുറത്തെടുത്ത് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments