ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുക. വാദം രാവിലെ ആരംഭിക്കും. സുരക്ഷാ പ്രശ്‌നങ്ങള്‍, ജീവനു ഭീഷണി എന്നിവ നിലനില്‍ക്കുന്നതിനാല്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
കൂട്ട മാനഭംഗം നടന്ന് ഏഴു വര്‍ഷമാകുന്ന ഡിസംബര്‍ 16-ന് പ്രതികളെ തൂക്കിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ കോടതിയെ സമീപിച്ചത്. മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. വധശിക്ഷ വിധിക്കെതിരെ പ്രതി അക്ഷയകുമാര്‍ സിങ് നല്‍കിയ പുന: പരിശോധന ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ALSO READ: നിർഭയ കേസ്: തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന്
അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് ഉടന്‍ പാട്യാല ഹൗസ് കോടതി പുറപ്പെടുവിക്കുമെന്നാണ് സൂചന. ആരാച്ചാരെ വിട്ടു നല്‍കാന്‍ ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരുന്നു. രണ്ട് ആരാച്ചാരന്മാരെ വിട്ടു നല്‍കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അയച്ച കത്തില്‍ നല്‍കിയ മറുപടിയിലാണ് യുപി ജയില്‍ ഡിജിപി ഇക്കാര്യം അറിയിച്ചത്. 2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.
Post Your Comments