Latest NewsIndia

സ്വന്തം ഇഷ്‌ടപ്രകാരമാണ് തങ്ങൾ സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ളതെന്ന്‌ കാണാതായ പെണ്‍കുട്ടികള്‍

വിര്‍ജിനിയയില്‍നിന്നാണു എത്തിച്ചിരിക്കുന്നതെങ്കിലും എവിടെയാണു കഴിയുന്നതെന്നു പെണ്‍കുട്ടികള്‍ വ്യക്‌തമാക്കിയിട്ടില്ല.

അഹമ്മദാബാദ്‌: തങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണു സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ളതെന്ന്‌ ആശ്രമത്തില്‍നിന്നു കാണാതായ വിദ്യാര്‍ഥികള്‍ ഗുജറാത്ത്‌ ഹൈക്കോടതിയില്‍. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെണ്‍മക്കളെ നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്നു കാണാതായെന്നും അവരെ കോടതിയില്‍ ഹാജരാക്കണമെന്നും അപേക്ഷിച്ച്‌ തമിഴ്‌നാട്‌ സ്വദേശിയായ പിതാവ്‌ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലാണ്‌ ഈ മറുപടി.വിര്‍ജിനിയയില്‍നിന്നാണു എത്തിച്ചിരിക്കുന്നതെങ്കിലും എവിടെയാണു കഴിയുന്നതെന്നു പെണ്‍കുട്ടികള്‍ വ്യക്‌തമാക്കിയിട്ടില്ല.

എവിടെയാണെന്നു തങ്ങള്‍ക്കും കൃത്യമായി അറിയില്ലെന്നും സാമൂഹിക മാധ്യമങ്ങളിലുടെയാണ്‌ അവര്‍ ബന്ധപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ ധരിപ്പിച്ചു. പെണ്‍കുട്ടികള്‍ പിതാവിനെ മാത്രമാണു ഭയക്കുന്നത്‌. അമേരിക്കയിലെയോ വെസ്‌റ്റ്‌ ഇന്‍ഡീസിലെയോ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെത്തി വീഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേന കോടതിക്കു മുന്നില്‍ ഹാജരാകാന്‍ ഇരുവരും തയാറാണെന്നും അഭിഭാഷകര്‍ പറഞ്ഞു.എന്നാല്‍, ജസ്‌റ്റിസ്‌ എസ്‌.ആര്‍. ബ്രഹ്‌മഭട്ടിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ ഈ ആവശ്യം തള്ളി.

ഹൈക്കമ്മിഷനിലേക്കു പോകാമെങ്കില്‍ പിന്നെ അവര്‍ക്കെന്തുകൊണ്ട്‌ ഇന്ത്യയില്‍ എത്തിക്കൂടാ എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. അതെ സമയം ഇക്വഡോറിനു സമീപം ദ്വീപ്‌ വാങ്ങി കൈലാസ എന്ന രാജ്യം പ്രഖ്യാപിച്ചിരിക്കുകയാണു നിത്യാനന്ദ. ഇയാള്‍ എന്നാണ്‌ ഇന്ത്യ വിട്ടതെന്നു വ്യക്‌തതയില്ല. 12 ലക്ഷം പേര്‍ കൈലാസയില്‍ താമസിക്കാന്‍ ആഗ്രഹം അറിയിച്ചെന്നാണു വെബ്‌സൈറ്റിലൂടെ നിത്യാനന്ദ അവകാശപ്പെടുന്നത്‌.

shortlink

Related Articles

Post Your Comments


Back to top button