തൃശ്ശൂർ: ദേഹത്ത് വരിഞ്ഞുമുറുക്കിയെങ്കിലും കിണറ്റിൽ നിന്നും പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചർ. വനംവകുപ്പ് ജീവനക്കാരനായ ഷഖിലാണ് ജീവൻ പണയവെച്ച് പാമ്പിനെ രക്ഷിച്ചത്. ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പാമ്പിനെ രക്ഷിക്കാൻ സ്വമേധയാ കിണറ്റിൽ ഇറങ്ങിയതാണെന്നും പാരമ്പര്യ വൈദ്യ കുടുംബത്തിൽ നിന്ന് വരുന്നതിനാൽ പാമ്പുകളെ പേടിയില്ലെന്നും ഷഖിൽ പറയുന്നു.
Read also: പാമ്പ് കടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജിലെത്തിയ വിദ്യാർത്ഥിയെ മടക്കി അയച്ചു; പ്രതിഷേധം
മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ഷഖിലിന്‍റെ ദേഹത്ത് വരിഞ്ഞു മുറുക്കി. എങ്കിലും ധൈര്യം കൈവിടാതെ ശ്രമം തുടര്‍ന്നു. പാമ്പുമായി മുകളിലേക്ക് കയറുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് വീണെങ്കിലും പാമ്പിനെ കൈവിട്ടില്ല. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.
Post Your Comments