KeralaLatest NewsNews

പാമ്പ് കടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജിലെത്തിയ വിദ്യാർത്ഥിയെ മടക്കി അയച്ചു; പ്രതിഷേധം

ചെറുതോണി: പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ച എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയെ പീഡിയാട്രീഷനില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വാഴത്തോപ്പ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി അനിരുദ്ധനെ(13)യാണ്‌ ആശുപത്രിയിൽ നിന്നും മടക്കി അയച്ചത്. സ്‌കൂളില്‍ കളിക്കുന്നതിനിെട കാലില്‍ മുറിവേറ്റതിനെത്തുടര്‍ന്നാണ് കുട്ടിയെ അധ്യാപകർ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30 നാണ്‌ സംഭവം. പരിശോധനയില്‍ കുട്ടിക്കു വിഷമേറ്റതിന്റെ ലക്ഷണമൊന്നും കണ്ടില്ല. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തിനായി കുട്ടിയെ അഡ്‌മിറ്റ്‌ ചെയ്‌തു.

Read also: അണലി കടിച്ച്‌ അഞ്ച് ദിവസത്തിനകം ജീവിതത്തിലേക്ക് മടങ്ങിയെത്തി വിദ്യാര്‍ത്ഥി

തുടര്‍ന്ന്‌ കുട്ടിയുടെ മാതാവ്‌ ആശുപത്രിയിലെത്തി. ഇതിനിടെ പീഡിയാട്രീഷനില്ലാത്തതിനാല്‍ കുട്ടിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. കുട്ടിയുടെ മാതാവ്‌ ആശുപത്രിയില്‍ എഴുതിനല്‍കിയശേഷം മകനെ കരിമ്പനിലുള്ള വിഷചികിത്സകന്റെ അടുത്തെത്തിച്ചു. ഇവിടത്തെ ചികിത്സയില്‍ വിഷക്കല്ല്‌ കാലില്‍ ഒട്ടിപ്പിടിക്കുകയും വിഷം തീണ്ടിയെന്ന സംശയത്തില്‍ ചികിത്സ തുടരുകയും ചെയ്‌തു. അതേസമയം ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതും കുട്ടിക്കു ശരിയായ ചികിത്സ കിട്ടാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button