കമ്പനി നല്‍കി വാര്‍ഷിക ബോണസ് കണ്ടു ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അമേരിക്കയിലെ മേരിലാന്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് വന്‍ തുക ബോണസായി നല്‍കി ജീവനക്കാരെ ഞെട്ടിച്ചത്. സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസിലെ 198 ജീവനക്കാര്‍ക്കാണ് ഈ സര്‍പ്രൈസ് ബോണസ് കിട്ടിയത്. ചുവന്ന കവറുകള്‍ കൈമാറിയപ്പോള്‍ പലര്‍ക്കും അതെന്താണെന്നു സംബന്ധിച്ച് സൂചന പോലുമില്ലായിരുന്നു. എന്നാല്‍ തുറന്നു നോക്കിയപ്പോഴാണ് ഒരു കോടി രൂപ വാര്‍ഷിക ബോണസ് ആയി കിട്ടിയത് കണ്ടത്.
കവര്‍ തുറന്നപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് കമ്പനി അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ സ്റ്റെഫാനി റിഡ് പറയുന്നു. റിയല്‍ എസ്റ്റേറ്റില്‍ 20 ദശലക്ഷം ചതുരശ്ര അടി വികസിപ്പിച്ചെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലെത്തിലേക്ക് എത്തിയതിന്റെ സന്തോഷമാണ് കമ്പനി ജീവനക്കാര്‍ക്ക് ഇത്രയും വലിയ തുക ബോണസായി നല്‍കിയത്. തങ്ങളുടെ ജീവനക്കാരെ കുറിച്ച് അഭിമാനമുണ്ടെന്നും ഇവരാണ് കമ്പനിയുടെ വിജയത്തിന്റെ അടിസ്ഥാനകാരണമെന്നും കമ്പനി മാനേജ്‌മെന്റ് പറയുന്നു.
Post Your Comments