Latest NewsIndiaNews

ദേശീയ പൗരത്വ ബില്‍ നിയമമായി : ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ പാസായ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസായതോടെ ദേശീയ പൗരത്വ ബില്‍ നിയമമായി. ഇതോടെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കും. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

read also : ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
നേരത്തെ ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button