വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച്‌മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ. ശക്തമായ ആരോപണങ്ങളാണ് പ്രസിഡൻ്റിനെതിരെ ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ ആരോപിക്കുന്നത്. ദേശീയ സുരക്ഷയെ അപകടത്തിലാക്കും രീതിയിലാണ് പ്രസിഡൻ്റിൻ്റെ പ്രവർത്തനം. ഭരണഘടനയെ മോശമായി ചിത്രീകരിക്കുകയും അതിനൊപ്പം ജനാധിപത്യത്തെ മോശം സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെതിരായ ഇംപീച്ച്‌മെൻ്റ് നടപടികൾ അടുത്തയാഴ്‌ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ സമാനമായ നടപടി നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡൻ്റാകും ട്രംപ്. വിശ്വാസം തകർക്കുന്ന രീതിയിലാണ് പ്രസിഡൻ്റിൻ്റെ പ്രവർത്തനങ്ങൾ.
ALSO READ: ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്; കാരണം ഇങ്ങനെ
ജനങ്ങളുടെ വിശ്വാസമാണ് പ്രസിഡൻ്റ്. എന്നാൽ ട്രംപിൽ നിന്നും മറിച്ചാണ് ലഭിക്കുന്നതെന്നും ജെറി നാഡ്‌ലർ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments