Latest NewsIndiaNews

വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു

ബെംഗളൂരു: വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു. ബെംഗളൂരുവിലാണ് കന്നഡ ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് നഗരസഭാ അധികൃതര്‍ പുതിയ ഉത്തരവിറക്കിയത്. മാളുകള്‍ ഉള്‍പ്പെടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയുടെ ബോര്‍ഡുകളില്‍ കന്നഡ ഭാഷക്ക് മുന്‍ഗണന നല്‍കണമെന്ന ബെംഗലൂരു കോര്‍പ്പറേഷന്റെ (ബിബിഎംപി) ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കാനാണ് മേയര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ബിബിഎംപി ഉത്തരവ് പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കാനാണ് ബെംഗലൂരു മേയര്‍ ജി ഗൗതം കുമാര്‍ നിര്‍ദേശം നല്‍കിയത്.

വന്‍കിട വ്യാപാര ശൃംഖലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ ഇതിലുള്‍പ്പെടും. ഇംഗ്ലീഷിലുള്ള ബോര്‍ഡുകളുടെ മെറ്റല്‍ ഫ്രേമുകള്‍ മാറ്റുന്നതിനായി അതത് സോണുകളിലുള്ള ജോയിന്റ് കമ്മീഷണര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ബോര്‍ഡുകള്‍ 60 ശതമാനം കന്നഡയിലും 40 ശതമാനം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലും എഴുതാമെന്നായിരുന്നു ഉത്തരവ്. ബോര്‍ഡ് കന്നഡയിലാക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. പബ്ബുകള്‍, ഹോട്ടലുകള്‍ തുടങ്ങയവയ്‌ക്കെല്ലാം നിര്‍ദേശം ബാധകമാണ്. ഉത്തരവിനെതിരെ ചില വ്യാപാര സംഘടനകള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒക്ടോബര്‍ അവസാനമാണ് കന്നഡ ബോര്‍ഡ് സംബന്ധിച്ച ഉത്തരവ് ബിബിഎംപി പുറത്തിറക്കിയത്. കന്നട രാജ്യോത്സവമായ നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സമയപരിധി നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30 വരെ നീട്ടുകയായിരുന്നു. ഇതിനിടെ ബോര്‍ഡ് മാററിസ്ഥാപിക്കാത്ത 14,800 വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി ബിബിഎംപി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 10000 ത്തോളം സ്ഥാപനങ്ങള്‍ ബോര്‍ഡ് മാറ്റിസ്ഥാപിച്ചതായും ബിബിഎംപി അറിയിച്ചിരുന്നു. ഷോപ്പുകള്‍ ഉള്‍പ്പെടെ നഗരത്തില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം വ്യാപാര യൂണിറ്റുകള്‍ ഉണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button