കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. വന് 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച്ച പവന് 80ഉം, ഗ്രാമിന് 10 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. രണ്ടു മാസത്തിനിടയിലെയും ഈ മാസത്തേയും കുറഞ്ഞ നിരക്കാണിത്. തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 28,120ഉം ഗ്രാമിന് 3,515 രൂപയുമായിരുന്നു. ഏഴാം തീയതിയാണ് പവന് 280 രൂപ കുറഞ്ഞ് ഈ നിരക്കിലേക്കെത്തിയത്.
Also read : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി : ഓഹരി വിപണി ഇന്ന് ആരംഭിച്ചത് നേട്ടത്തിൽ
ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂപയുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 30,608ഉം ഗ്രാമിന്3,826 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു.ഔണ്‍സിന്1,464.85 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു 47.10 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,096.02ഡോളറുമാണ് വില. അതേസമയം സംസ്ഥാനത്ത് വെള്ളി വില വർദ്ധിച്ചു. ഗ്രാമിന് 47.70 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.എട്ടു ഗ്രാം വെള്ളിയ്ക്ക് 381.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,700 രൂപയുമാണ് വില.
Post Your Comments