മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലെ നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി മൂന്നാം ദിനം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 147 പോയിന്റ് ഉയർന്ന് 40387ലും നിഫ്റ്റി 39 പോയിന്റ് ഉയർന്ന് 11896ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ,ടെക് മഹീന്ദ്ര, ടിസിഎസ്,തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ബ്രിട്ടാനിയ, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Also read :ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ട്
പ്രധാനമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. ജിഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരിവില 2.8 ശതമാനവും, ഇന്ത്യബുള്‍സ് ഹൗസിങ് 1.5 ശതമാനവും, എസ്ആര്‍ഇഐ ഇന്‍ഫ്ര 3.7 ശതമാനവും, പിഎന്‍ബി ഹൗസിങ് 2.3 ശതമാനവും, എല്‍ആന്റ്ടി ഹൗസിങ് 2 ശതമാനവും, കാന്‍ ഫിന്‍ ഹോം 2 ശതമാനവും, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 1.8 ശതമാനവും നേട്ടത്തിലെത്തി. യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു.
Post Your Comments