Latest NewsIndiaNews

ഇന്തോ പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്തോ പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഡിസംബര്‍ 13, 14 തീയതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റേനാ മര്‍ദുസി,ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമിന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇന്തോ-പസഫിക്ക് പ്രദേശം സഹകരണ-സ്വതന്ത്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി കെട്ടിപ്പടുക്കുന്നതിനുള്ള തുറന്നതും സമഗ്രവുമായ സമീപനം ഉയര്‍ത്തിക്കാട്ടുന്നതിനാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയം ന്യൂഡല്‍ഹിയില്‍ ആറാമത് ഇന്ത്യന്‍ മഹാസമുദ്ര സംഭാഷണവും ഡല്‍ഹി ചര്‍ച്ച ഇലവനും സംഘടിപ്പിക്കുന്നത്.

ALSO READ: പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനം, ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യൻ പാർട്ടിക്കാരുടെ ഭാഷ പാകിസ്ഥാന്റേത്;- നരേന്ദ്ര മോദി

ഇന്ത്യന്‍ മഹാസമുദ്ര സംഭാഷണത്തിന്റെ വിഷയം ‘ഇന്തോ പസഫിക്ക് വികസിത ഭൂമിശാസ്ത്രത്തിലൂടെ ഇന്ത്യന്‍ സമൂഹത്തെ പുനര്‍ വിഭാവന ചെയ്യുക’ എന്നതാണ്. അതേസമയം ‘ഡല്‍ഹി സംഭാഷണത്തിന്റെ വിഷയം ഇന്തോ പസഫിക്കിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക’എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button