KeralaLatest NewsNews

ശബരിമല പ്രത്യേക നിയമനിര്‍മ്മാണം: പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനം കൈക്കൊള്ളരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: ശബരിമല യുവതീ പ്രവേശനം: പിണറായി സർക്കാർ പാഠം പഠിക്കണം; സുപ്രീംകോടതിയുടെ അന്തിമ വിധി വരും വരെ അയ്യപ്പഭക്തര്‍ കാണിക്ക ബഹിഷ്‌കരിക്കണമെന്ന് സ്വാമി രാമചന്ദ്ര ഭാരതി

പോലീസ് മെസ് അലവന്‍സ് വെട്ടി കുറച്ച നടപടി ശരിയല്ലെന്നും, അലവന്‍സ് വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button