Latest NewsIndia

ബലൂണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു, കുട്ടിക്ക് ദാരുണാന്ത്യം

ബലൂണ്‍ ചോദിച്ച്‌ പെണ്‍കുട്ടി കരഞ്ഞപ്പോള്‍ കലിപൂണ്ട പ്രതി കുട്ടിയെ മരിക്കുംവരെ മര്‍ദിക്കുകയായിരുന്നു.

പ്രായഗ്രാജ്: ബലൂണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. രണ്ടാനച്ഛന്റെ മർദ്ദനത്തിൽ കുട്ടിക്ക് ജീവൻ പോലും നഷ്ടമായി. ഉത്തര്‍പ്രദേശിലെ പ്രായഗ്രാജിലാണ് മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബലൂണ്‍ ചോദിച്ച്‌ പെണ്‍കുട്ടി കരഞ്ഞപ്പോള്‍ കലിപൂണ്ട പ്രതി കുട്ടിയെ മരിക്കുംവരെ മര്‍ദിക്കുകയായിരുന്നു.

ഇതിനുശേഷം ഇയാള്‍ കത്തികൊണ്ടു സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചു.ആഴത്തില്‍ മുറിവേറ്റ പ്രതിയുടെ നില ഗുരുതരമാണ്. രണ്ടാനച്ഛനെതിരെ കൊലപാതകത്തിന് കേസെടുത്തതായി എസ്‌പി ബ്രിജേഷ് ശ്രീനിവാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button