ErnakulamLatest NewsKeralaNattuvarthaNews

11 വ​യ​സു​കാ​ര​നെ ചൂ​ര​ല്‍ കൊ​ണ്ട് ശരീരമാസകലം മ​ര്‍​ദി​ച്ചു: ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​രു​ണ്‍(33) ആ​ണ് പിടിയിലായത്

കൊ​ച്ചി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​യാ​യ 11 വ​യ​സു​കാ​ര​നെ ചൂ​ര​ല്‍ കൊ​ണ്ട് ശരീരമാസകലം മ​ര്‍​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ന്‍ പൊലീസ് പിടിയില്‍. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​രു​ണ്‍(33) ആ​ണ് പിടിയിലായത്. ചേ​രാ​നെ​ല്ലൂ​ര്‍ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

Read Also : മണല്‍ മാഫിയയില്‍ നിന്ന് 9,000 രൂപ കൈക്കൂലി: കളക്ടറേറ്റ് ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും 

ബു​ധ​നാ​ഴ്ച​യാ​ണ് സംഭവം. ചി​റ്റൂ​രി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണി​വ​ര്‍. ഇ​ന്ന​ലെ സ്‌​കൂ​ളി​ല്‍ ചെ​ന്ന​പ്പോ​ള്‍ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ടു​ക​ള്‍ ക​ണ്ട് അ​ധ്യാ​പ​ക​ര്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ആ​ദ്യം കു​ട്ടി കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന്, സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പൊലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്, പൊലീ​സെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ചോ​ദി​ച്ച​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

ദേ​ഷ്യം വ​രു​മ്പോ​ള്‍ അ​ച്ഛ​ന്‍ പ​തി​വാ​യി ത​ന്നെ ത​ല്ലാ​റു​ണ്ടെ​ന്ന് കു​ട്ടി പൊ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. കു​ട്ടി​യു​ടെ ഇ​രു കൈ​ക​ളി​ലും തു​ട​യി​ലും മു​തു​കി​ലും നെ​ഞ്ച​ത്തും ചൂ​ര​ല്‍ കൊ​ണ്ട് അ​ടി​ച്ച​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്.

പ​ഠി​ക്കാ​ന്‍ പി​ന്നി​ലാ​യ​തി​നാ​ല്‍ മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് അ​രു​ണും കു​ട്ടി​യു​ടെ മാ​താ​വും പ​റ​യു​ന്ന​ത്. കുട്ടിയെ ചൈൽഡ്ഹോമിലേ ക്ക് മാറ്റി. അ​റ​സ്റ്റി​ലാ​യ അ​രു​ണി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button