കൊച്ചി: നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി. വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടി വീണത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോ കണ്ടെത്തിയത്.
അതേസമയം, നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് തന്നെ ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. എയര്‍ ഇന്ത്യവിമാനത്തില്‍ ബെംഗളൂരുവിലേയ്ക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി ഷിബുവിന്റെ പക്കല്‍ നിന്നാണ് 23 എംഎമ്മിന്റെ വെടിയുണ്ടകള്‍ പിടികൂടിയത്.
ALSO READ: വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു
സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനക്കിടെ ഇയാളുടെ ഹാന്‍ഡ് ബാഗേജിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
Post Your Comments