കൊച്ചി: നടൻ ഷെയിൻ നിഗത്തിനെ അന്യ ഭാഷകളിലും വിലക്കാൻ നീക്കം. ഇത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടന സൗത്ത് ഫിലിം ചേമ്പറിന് കത്ത് നൽകി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് വിലക്ക് ഏർപ്പെടുത്തുന്നത്. വെയിൽ, കുർബാനി എന്ന രണ്ടു ചിത്രങ്ങളുടെ നഷ്ടവും ഷെയിൻ നിഗത്തിൽ നിന്ന് ഈടാക്കാനും നിർമ്മാതാക്കൾ തീരുമാനിച്ചു.
കരാർ ലംഘനം നടത്തിയ ഷെയിൻ നിഗത്തിന് ഇതര ഭാഷകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നിർമാതാക്കളുടെ സംഘടന ഫിലിം ചേംബറിനു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഫിലിം ചേംബർ, ഇന്ത്യൻ ഫിലിം ചേംബറിനെ സമീപിച്ചത്. ഇതോടെ മലയാളത്തിന് പുറത്തു ഇതര ഭാഷകളിലും ഷെയിന് അഭിനയിക്കാൻ ആകില്ല. കഴിഞ്ഞ ദിവസം ഐ.ഐ.എഫ്.കെയിൽ എത്തിയപ്പോൾ ഷെയ്ൻ നടത്തിയ പ്രതികരണം ആണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. ചർച്ചക്ക് ഇനി മുൻകൈ എടുക്കില്ലെന്ന നിലപാടിൽ ആണ് അമ്മ സംഘടന. ഈ മാസം 22ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിലും ഷെയിൻ പ്രശ്നം പ്രത്യേക വിഷയം ആയി ചർച്ചക്ക് എടുക്കാൻ സാധ്യത കുറവാണ്.
Post Your Comments