മനസില്‍ രൂപപ്പെടുന്ന സ്നേഹം അതെങ്ങനെ ആ സ്നേഹിക്കപ്പെടുന്നവരിലേക്ക് എത്തിക്കുകയെന്നത് വളരെ ശ്രമകരമാണ്. അവരിലേക്ക് ആ തോന്നല്‍ ജനിപ്പിക്കുക എന്നത് നമുക്ക് അനുഭവപ്പെടുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് സമമാണ്. ഒരാളോട് ഇഷ്ടം അല്ലെങ്കില്‍ പ്രണയമെന്ന വികാരമായിരിക്കും ഈ മേഖലയില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിക്കാന്‍ കഴിയാതെ ഉള്ളിലൊതുക്കി വീര്‍പ്പ് മുട്ടുന്നത്.
ഭൂരിപക്ഷം പേരും ഇങ്ങനെ താല്‍പര്യം തോന്നുന്ന വ്യക്തിയോട് കൂടുതല്‍ അടുക്കാന്‍ പോലും തയ്യാറാകാതെ അവരോട് അടുത്ത് കൂട്ടുകൂടി ഒന്ന് സംസാരിക്കാന്‍ കൂടി കൂട്ടാക്കാതെ അവരോട് നേരിട്ട് പോയി പറയുകയാണ് ചെയ്യാറ്. കാരണം വേറെയാന്നുമല്ല ഭയം…ഭയം മാത്രം.. ഉള്ളില്‍ വെച്ചുകൊണ്ട് കൂടിപ്പോയാല്‍ ഒരാഴ്ചയൊക്കെ നടക്കും പിന്നെ ഒരു ഒറ്റ പറച്ചിലായിരിക്കും.
അതോടെ സംഗതി ഡിമ്മെന്ന് പോട്ടിത്തെറിക്കും. പിന്നെ സംഭവിക്കാന്‍ പോകുന്നത് ആ വ്യക്തി നിങ്ങളോട് ഒന്ന് മിണ്ടാന്‍ പോലും കൂട്ടാക്കില്ലാ എന്നതാണ്. മാത്രമല്ല നിങ്ങളെ പരമാവധി അവര്‍ അവരില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
സത്യത്തില്‍ ഒരാളെ ഇഷ്ടമാണെങ്കില്‍ അവരോട് അപ്പോളെ പോയി പറയുകയല്ല ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആഗ്രഹത്തിനെ നേര്‍ വിപരീത ദിശയില്‍ ആക്കുകയേ ഉളളൂ. പറയുകയെന്നത് വളരെ എളുപ്പമുളള സംഗതിയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഇഷ്ടം പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് കാട്ടികൊടുക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും എഫക്ടീവായ (ഫലപ്രദമായ) മാര്‍ഗം.
ഇനി പറയുന്നത് എങ്ങനെയൊക്കെ പ്രവര്‍ത്തിയിലൂടെ നമുക്ക് ഇഷ്ടമറിയിക്കാം എന്നതാണ്.
* അവര്‍ക്കായി ഒരു കുറിപ്പെഴുതുക.
കത്തെഴുതുക എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും പറയും ഇപ്പോള്‍ ആരാ ഇതൊക്കെ ചെയ്യാന്‍ മെനക്കെടുക എന്ന്. വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ ഉള്ള കാലത്ത് ഇതൊക്കെ ഔട്ട് ഡെറ്റഡ് അല്ലെയെന്നാണ് നമ്മുടെ ചോദ്യം.. എന്നാല്‍ ഇതിന് ഉത്തരമായി പറയാന്‍ ഉള്ളത്… ആ ചിന്താഗതി തികച്ചും തെറ്റാണ് എന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് യാതൊരു മടിയും കൂടാതെ എഴുതുക… നിങ്ങള്‍ സ്നേഹിക്കുന്ന ആളെക്കുറിച്ച്.. നിങ്ങളില്‍ ഉടലെടുക്കുന്ന അവരെക്കുറിച്ചുളള സ്വപ്നങ്ങളും ചിന്തകളും തോന്നലുകളുമെല്ലാം… പരിധികളില്ലാതെ പേപ്പറില്‍ പകര്‍ത്തുക. ഇങ്ങനെ നിങ്ങളുടെ കൈകളാല്‍ കുറിച്ച സ്നേഹാക്ഷരങ്ങള്‍ക്ക് വെറുമൊരു ടെക്സ് മെസേജിനേക്കാള്‍ വ്യാപ്തി ഉണ്ടെന്ന് അറിയുക. ഇപ്രകാരം എഴുതി നല്‍കുന്ന് കുറിപ്പിന് വലിയ വൈകാരികത സൃഷ്ടിക്കാന്‍ കഴിയും എന്ന് മനസിലാക്കുക… നിങ്ങള്‍ ആഗ്രഹിക്കുന്നയാള്‍ ഈ കുറുപ്പ് കാണുന്ന വേളയില്‍ അവരില്‍ തീര്‍ച്ചയായും ഒരു ബോധം ഉടലെടുക്കും..അതെന്താണെന്നല്ലേ. നിങ്ങള്‍ അവരെ സ്പെഷിലായി കാണുന്നു.
അവരുടെ ഇഷ്ടം മനസിലാക്കുക
നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ് അവരെന്താണോ ഇഷ്ടപ്പെടുന്നത് ആ കാര്യങ്ങള്‍ക്കൊപ്പം നിങ്ങള്‍ തുഴയുകയാണെങ്കില്‍ തീര്‍ച്ചയായും പോസീറ്റാവായ ഒരു പ്രതികരണം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. അവര്‍ ഒരുപക്ഷേ സ്പോര്‍ട്സാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങളും അതിനെ ഇഷ്ടപ്പെടുക. ഒരുപക്ഷേ നിങ്ങള്‍ക്ക് അതിനെപ്പറ്റി ഒരു ഗ്രഹിയില്ലെങ്കില്‍ കൂടി. അതുപോലെ സിനിമയാണെങ്കില്‍ അത്. അതുമല്ലെങ്കില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ അതിനെയെല്ലാം നിങ്ങളുടേയും ഇഷ്ടങ്ങളാക്കി മാറ്റുക. അവരോടൊപ്പം ഒരുമിച്ചിരുന്ന് ആസ്വദിക്കുക… ശേഷം അതിനെപ്പറ്റി അവരോട് ചര്‍ച്ചചെയ്യുക.. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവരുടെ മനസില്‍ രൂപപ്പെടുന്ന ചിത്രമെന്നത് നിങ്ങള്‍ അവരെ സ്പെഷ്യലായിക്കാണുന്നു.
അവരുമൊത്തുള്ള ചെറിയ സന്തോഷങ്ങള്‍ വരെ ആഘോഷമാക്കുക
നിങ്ങള്‍ക്ക് അവര്‍ സ്പെഷിലാണെന്ന് അറിയിക്കുന്നതിനായി വലിയ ഒരു ഇവന്റ് വരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. അതായത് അവരുടെ ജന്മദിനം അങ്ങനെ അങ്ങനെ വലിയ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഒരിക്കലും വെയ്റ്റ് ചെയ്യരുത്. അവരുടെ ചെറിയ കാര്യങ്ങള്‍ വരെ നിങ്ങള്‍ക്ക് ആഘോഷമാക്കാം. ഉദാഹരണത്തിന് അവര്‍ നല്ല ആകര്‍ഷകമായ ഡ്രസ് ധരിച്ച് പ്രെറ്റിയായി വരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവരെ അനുമോദിക്കാം. ഈ ഡ്രസില്‍ നിങ്ങളെ കാണാന്‍ വളരെ ഭംഗിയുണ്ട്. യുആര്‍ വെരി പ്രറ്റിയെന്നൊക്കെ പറഞ്ഞ് അവര്‍ക്കിഷ്ടപ്പെട്ട സ്വീറ്റ്സ് നല്‍കാം. ഇത് അവരുടെ മനസില്‍ ഒരു കാര്യമായിരിക്കും കുറിക്കപ്പെടുക. നിങ്ങള്‍ക്ക് അവര്‍ സ്പെഷ്യലാണ്.
നിങ്ങള്‍ക്ക് അവര്‍ സ്പെഷ്യലാണ്.. ഈ ബോധം അവരില്‍ മുളപൊട്ടിയാല്‍ പിന്നെ എളുപ്പം നിങ്ങള്‍ക്ക് അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാം.
Post Your Comments