Latest NewsIndiaNews

ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി ആശുപത്രിയില്‍

ഉന്നാവോ: സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവോ ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിൽ ഞായറാഴ്ച രാത്രിയാണ് യുവതിയെ പ്രവേശിപ്പിച്ചത്. രാത്രി 11.30ഓടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സമര്‍പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രി അടച്ചിരുന്നു. തുടര്‍ന്ന് ഭിഗാപൂര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

Read also: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹ ഉടമ്പടി : പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത് : മരണമൊഴിയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

ഡോക്ടര്‍മാരും ഹൃദയാരോഗ്യ വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്. സഹോദരിയുടെ കൊലപാതക ശേഷം തനിച്ചായിപ്പോയതാണ് നെഞ്ചുവേദനയ്ക്കു കാരണമെന്ന് യുവതിയുടെ അമ്മാവന്‍ പറഞ്ഞു. യുവതിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയതായി കുടുംബം വ്യക്തമാക്കി. ജില്ലാ ഭരണകൂടം അധികൃതരും ആശുപത്രിയിലെത്തി യുവതിയുടെ ആരോഗ്യനിലയെ കുറിച്ച്‌ അന്വേഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button